Sunday, April 22, 2012

സ്കൂളിൽ പോയി പഠിക്കാൻ മാഹീന് കഴിയുമോ?? സ്നേഹനിധികളെ.. സഹായിക്കൂ..!!

 മാഹിന്‍
 
ഈരാറ്റുപേട്ട: കൂട്ടുകാരോടൊപ്പം കളിചിരിയുമായി സ്കൂളില്‍ പോകേണ്ട പ്രായത്തില്‍ വിധി തളര്‍ത്തിയ ദുര്‍വിധിയില്‍ നിന്നും കരകയറാന്‍ സുമനസുകളുടെ സഹായം തേടുകയാണ് മാഹിന്‍. സൈക്കിളില്‍ ഐസ്ക്രീം കച്ചവടം നടത്തുന്ന തെക്കേക്കര ജിലാനിപ്പടി കല്ലോലില്‍ സി സി മുഹമ്മദിന്റെ മകനാണ് 15കാരനായ മാഹിന്‍. ആറുവര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജീവിതം.

മലമൂത്ര വിസര്‍ജനത്തിനു പോലും മറ്റുള്ളവരുടെ സഹായം വേണം. ആറുവര്‍ഷം മുന്‍പ് പെട്ടെന്നുണ്ടായ അസുഖം മാഹിനെ കിടക്കയിലാക്കി. തൊട്ടടുത്ത സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചെങ്കിലും രോഗമെന്താണെന്ന് പോലും കണ്ടെത്താനായില്ല. സ്കൂളില്‍ പോകാന്‍ സാധിക്കാതായതോടെ പഠനവും നിലച്ചു. ഇരുകൈകളും കാലുകളും ശരീരമാസകലവും തളര്‍ന്നതോടെ കട്ടിലില്‍ തന്നെയായി മാഹിന്റെ ജീവിതം.

ഇതിനിടെ മലപ്പുറത്ത് അക്യുപങ്ചര്‍ ചികിത്സ നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനും നല്ല ചിലവുവരും. തല ചായ്ക്കാന്‍ പോലും ഇടമില്ലാത്ത മുഹമ്മദ് ഭാര്യയെയും മക്കളെയുമായി ബന്ധുവിന്റെ വീടിനോട് ചേര്‍ന്ന് തട്ടിക്കൂട്ടിയ ചായ്പിലാണ് താമസം. ദിവസവും രാവിലെ ഐസ്ക്രീം വില്‍പന നടത്തി നിത്യചിലവിന് വഴി തേടുന്ന മുഹമ്മദ് സര്‍ക്കാരിന്റെ കണക്കില്‍ ഉയര്‍ന്ന വരുമാനക്കാരനാണ്. എ പി എല്‍ കാര്‍ഡിനുടമയായ മുഹമ്മദിന് അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതാകുന്നു. മാഹിന്റെ അസുഖം മൂലം പല ദിവസവും കച്ചവടത്തിനു പോലും പോകാനാകുന്നില്ല.

സഹപാഠികളോടൊപ്പം സ്കൂളില്‍ പോകാനും നല്ലൊരു ജീവിതം സ്വപ്നം കാണുകയും ചെയ്യണമെങ്കില്‍ മാഹിന് സന്മനസുകളുടെ സഹായം വേണം. സന്മനസുകളുടെ സഹായം തേടുകയാണ് മാഹിനും പിതാവ് മുഹമ്മദും.





 ഫോണ്‍- 9048218654

വിലാസം

സി സി മുഹമ്മദ്
കല്ലോലിയില്‍
തെക്കേക്കര
അരുവിത്തറ പി.ഒ
ഈരാറ്റുപേട്ട-686122

സഹായങ്ങള്‍ നിക്ഷേപിക്കാന്‍.

സി സി മുഹമ്മദ്
എസ് ബി ടി, ഈരാറ്റുപേട്ട
അക്കൌണ്ട് നമ്പര്‍ : 67176608839

10 comments:

  1. dear Naushad,
    I could learn it from http://www.facebook.com/groups/kdramafest2011/
    Its already forward to someone charity group which is I am involve as an active member.

    ReplyDelete
  2. കഷ്ടപ്പെടുന്ന അഞ്ചാറു കുടുംബങ്ങളെ, ആടുകളെയും പശുക്കളെയും വാങ്ങാനായും വീട് നിര്‍മ്മാണത്തിനും കിണര്‍ നിര്‍മ്മാണത്തിനുമായും മൗലവി ധനസഹായം നല്‍കുന്നുണ്ട്. ഞാനും എന്റെ സുഹൃത്തായ ബാലകൃഷ്ണനും മറ്റും ഞങ്ങള്‍ക്ക് സാധിക്കാവുന്നതും ചെയ്യുണ്ട്. ഇതുകൊണ്ടാണ് മറ്റുള്ളവരെക്കൂടി പരിഗണിക്കാന്‍ സാധിക്കാതെ വരുന്നത്. പരിമിതി മനസ്സിലാക്കുമല്ലോ !

    ReplyDelete
    Replies
    1. സഹായിക്കാൻ കഴിയുന്ന മറ്റ് ഉള്ളവർക്ക് പാസ് ചെയ്യുമല്ലോ..

      Delete
  3. സര്‍വശക്തന്‍ ഈ കുട്ടിക്ക് ആശ്വാസം നല്കുമാറാവട്ടെ !

    ReplyDelete
  4. Good writing. Congrats.

    Please read this post and share it with your friends for a social cause.

    http://www.najeemudeenkp.blogspot.in/2012/05/blog-post.html

    With Regards,
    Najeemudeen K.P

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. മനസ്സില്‍ നന്മയും സഹായിക്കാന്‍ കഴിവുമുള്ളവര്‍ ഒത്തിരി പേര്‍ നമുക്കിടയിലുണ്ട് ...
    അല്ലാഹു അനുഗ്രഹിച്ച് അവര്‍ക്ക് ഈ സഹോദരനെയും കുടുംബത്തെയും സഹായിക്കാനുള്ള മനസ്സുണ്ടാവുമെന്ന പ്രതീക്ഷയോടെ ഞാനിത് ഫേസ്ബുക്കിലേക്ക് ഷെയര്‍ ചെയ്തോട്ടെ ..........?

    ReplyDelete
    Replies
    1. ee nalla manassinu nanmakal nerunnu....... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane............

      Delete